ഗാർഡൻ ബഡ്‌സ് സ്‌കൂൾ ഉദ്ഘാടനം

മങ്കൊമ്പ്
തലവടി സൗത്ത് എട്ടാംവാർഡിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ഗാർഡൻ ബഡ്‌സ് കിൻഡർ ഗാർട്ടൻ സ്‌കൂൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്‌കുമാർ പിഷാരത്ത്, പഞ്ചായത്ത് അംഗങ്ങളായ കല മധു, പി എൻ ശെൽവരാജ്, കെ എം അശോകൻ, സ്‌കൂൾ എംഡി എം ബിജി റോബിൻസ്, കെ ബിജു, അലക്‌സ് പുത്തുപ്പള്ളിൽ, ഫാ. കുര്യൻ ദാനിയേൽ, ഫാ. കോശി ഫിലിപ്പ്, എം കെ സജി, പി രാജേഷ്, ജോയി വർഗീസ്, നിരണം രാജൻ എന്നിവർ സംസാരിച്ചു.









0 comments