വിജ്ഞാനകേരളം

ചേർത്തലയിൽ 
മൈക്രോ തൊഴിൽമേള

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ചേർത്തലയിൽ ഒരുക്കിയ മൈക്രോ തൊഴിൽമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 15, 2025, 12:29 AM | 1 min read

ചേർത്തല

സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്ന ക്ലസ്‌റ്ററിലെ മൈക്രോ തൊഴിൽമേള സംഘടിപ്പിച്ചു. 1080 ഉദ്യോഗാർഥികൾ പങ്കെടുത്തു. 20 കമ്പനിയിലെ 51 തസ്‌തികകളിലേക്ക്‌ 9000 ഒഴിവാണ് തൊഴിലന്വേഷകർക്കായി ഒരുക്കിയത്. ചേർത്തല ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്‌തു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അധ്യക്ഷയായി. മുൻ എംപി എ എം ആരിഫ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ എസ് ശിവപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മേരി ടെൽഷ്യ, വി ആർ രജിത, പഞ്ചായത്ത് പ്രസിഡന്റുമാരായ രാഖി ആന്റണി, ബി ഷിബു, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, ടി എസ് അജയകുമാർ, എ എസ് സാബു, ശോഭ ജോഷി, ജി രഞ്ജിത്ത്, മാധുരി സാബു, ഏലിക്കുട്ടി ജോൺ, ബാബു മുള്ളൻചിറ, പി ഉണ്ണികൃഷ്‌ണൻ, രാജശ്രീ ജ്യോതിഷ്, സി കെ ഷിബു, ഡാനി വർഗീസ്, അഡ്വ. പി ജ്യോതിമോൾ, ടി കെ സുജിത് എന്നിവർ സംസാരിച്ചു. വിപുലമായ ക്രമീകരണങ്ങളോടെയായിരുന്നു മേള. എസ്എൻ കോളേജ്, എൻഎസ്എസ് കോളേജ്, സെന്റ്‌ മൈക്കിൾസ് കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് വളന്റിയർമാരുടെ ഉൾപ്പെടെ സേവനം ലഭ്യമാക്കി. ഇവർക്ക് സർട്ടിഫിക്കറ്റ്‌ നൽകി. ജില്ലാ മെഗാ തൊഴിൽമേളയുടെ തുടർച്ചയായാണ് മൈക്രോ തൊഴിൽമേളകൾ. ഇതര പ്രദേശങ്ങളിലും തൊഴിൽമേള സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home