4 പേരുടെ പരിക്ക് ഗുരുതരം
കട്ടച്ചിറയിൽ 8 പേരെ തെരുവുനായ കടിച്ചു

തെരുവുനായ ആക്രമണത്തിൽ ചികിത്സയിൽ കഴിയുന്ന ആനന്ദവല്ലി, ഉഷ, അർജുൻ എന്നിവർ
ചേർത്തല
തണ്ണീർമുക്കം കട്ടച്ചിറയിൽ വീടുകളിൽ ഓടിക്കയറിയ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. കടിയേറ്റവരിൽ നാലുപേരുടെ പരിക്ക് ഗുരുതരം. ആക്രമിച്ച തെരുവുനായയെ നാട്ടുകാർ പിടികൂടി. തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാംവാർഡ് പ്രദേശത്താണ് ബുധൻ ഉച്ചയോടെ തെരുവുനായ വീടുകളിൽ ഓടിക്കയറി ആളുകളെ കടിച്ചത്.
കട്ടച്ചിറ ഉപകരിച്ചിറ സദാനന്ദൻ(70), കിഴക്കേ കാക്കരിയിൽ ഉഷ(54), ഗണപതിക്കാട്ടുചിറ ആനന്ദവല്ലി(71), പാറേക്കാട്ട് രാധാകൃഷ്‌ണൻ(60), വലിയകരിയിൽ അർജുൻ(60), വടക്കേപാറേക്കാട്ട് ലളിത(67), പാറേക്കാട്ടുചിറ സിനിമോൾ(46), ആറ്റുമ്മേൽച്ചിറ ആദിത്യൻ(20) എന്നിവർക്കാണ് പരിക്കേറ്റത്.
സദാനന്ദന്റെ മുഖത്തും കണ്ണിനും പരിക്കേറ്റു. ഉഷയുടെ കൈ ഒടിഞ്ഞു. ആനന്ദവല്ലിയുടെ കൈഞരമ്പിനും മുറിവേറ്റു. രാധാകൃഷ്‌ണന്റെ കൈകാലുകളിൽ കടിയേറ്റു. പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ചികിത്സതേടി. വീട്ടുവളപ്പുകളിൽ നിന്നവരെയാണ് തെരുവുനായ കടിച്ചത്.
വീടുകളിലെ വളർത്തുനായകളെയും തെരുവുനായ ആക്രമിച്ചു. കടിച്ച നായയ്‌ക്ക് പേവിഷബാധ ഉണ്ടോയെന്ന് പരിശോധിക്കും.
0 comments