എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം
108 ആംബുലൻസ് സേവനം സർക്കാർ ഏറ്റെടുക്കണം

108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
108 ആംബുലൻസ് പൊതുമേഖലാ സംവിധാനത്തിൽ സർക്കാർ ഏറ്റെടുക്കണമെന്ന് കേരളാ സ്‌റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടെൻഡർ വ്യവസ്ഥയിൽ മാറ്റം വരുത്തി ബിഎസ്‌സി, ജനറൽ നഴ്സിങ് യോഗ്യതയും കേരള നഴ്സിങ് അംഗീകാരവും ലഭിച്ച തൊഴിലാളികളെ നഴ്സ് തസ്‌തികയിൽ നിയമിക്കുക, എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിൽ നഴ്സ് ഡ്രൈവറെന്ന് നാമകരണം ചെയ്യുക, ആറ് വർഷം പഴക്കവും മൂന്നുലക്ഷം കിലോമീറ്റർ ഓടിയതുമായ ആംബുലൻസുകൾ മാറ്റുന്നതിന് ടെൻഡർ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ജില്ലാ സമ്മേളനം പ്രമേയത്തിൽ ഉന്നയിച്ചു.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് രാഹുൽ മുരളീധരൻ അധ്യക്ഷനായി. സെക്രട്ടറി കെ എം മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഷെൽബിമോൾ കണക്കും വൈസ്‌പ്രസിഡന്റ് യു അൻവർ രക്തസാക്ഷിപ്രമേയവും ജോയിന്റ് സെക്രട്ടറി വി ടി അരുൺ അനുശോചനപ്രമേയവും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജീസ്, വൈസ്‌പ്രസിഡന്റുമാരായ ശ്രീകുമാർ, ജാക്‌സൺ ജേക്കബ്, സംസ്ഥാന ട്രഷറർ സജിൻ മാത്യു എന്നിവർ പങ്കെടുത്തു.
രാഹുൽ മുരളീധരനെ പ്രസിഡന്റായും കെ എം മനോജിനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. ഷെൽബിമോളാണ് ട്രഷറർ. യു അൻവർ, വി ടി അരുൺ എന്നിവർ വൈസ്‌പ്രസിഡന്റുമാരും ഫിറോസ്ഖാൻ, ജോൺ എസ് ഫെർണാണ്ടസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്.









0 comments