കുവൈത്തിൽ ജോലി വാഗ്‌ദാനംചെയ്‌ത് 47ലക്ഷം തട്ടിയ പ്രതി പിടിയിൽ

ചെങ്ങന്നൂർ
വെൺമണി സ്വദേശിനിയെ കുവൈത്ത് ഓയിൽ കമ്പനിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 47 ലക്ഷത്തോളം രൂപ തട്ടിയ വെൺമണി പടിഞ്ഞാറുമുറിയിൽ തെങ്ങുംതറ എസ് വില്ലയിൽ സജു വർഗീസ് (49) അറസ്‌റ്റിൽ. 2023 മുതൽ പലതവണകളായി ഗൂഗിൾ പേയിലൂടെയും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തിയശേഷം പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ കണ്ടെത്തുന്നതിനായി ചെങ്ങന്നൂർ ഡിവൈഎസ്‌പി ടി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി എസ്എച്ച്ഒ എം സി അഭിലാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പ്രതി ഡൽഹിയിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ്‌ചെയ്‌തു.









0 comments