കർഷകന്റെ മരണം
താമരക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും

കർഷകസംഘം ചാരുംമൂട് ഏരിയ കമ്മിറ്റി താമരക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കർഷകൻ ഷോക്കേറ്റ് മരിച്ചതിൽ കോൺഗ്രസ് ഭരിക്കുന്ന താമരക്കുളം പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കർഷകസംഘം ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരക്കുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. കർഷകസംഘം ഏരിയ പ്രസിഡന്റ് എസ് രാമകൃഷ്‌ണൻ അധ്യക്ഷനായി. സിപിഐ എം ചാരുംമൂട് ഏരിയ കമ്മിറ്റി അംഗങ്ങളായ ബി പ്രസന്നൻ, ആർ ബിനു, ലോക്കൽ സെക്രട്ടറി എസ് അഷ്‌കർ, ബി അശോക്‌കുമാർ, എൻ അജയൻപിള്ള, എ സലാം എന്നിവർ സംസാരിച്ചു.









0 comments