കാടിറങ്ങി ആനകൾ ജനവാസ മേഖലകളിലേക്ക്

കോതമംഗലം
കാടിറങ്ങുന്ന കാട്ടുകൊമ്പന്മാർ ജനവാസമേഖലകളിലേക്ക്. കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലും കുട്ടമ്പുഴയിലും കഴിഞ്ഞ ചൊവ്വയും ബുധനും ജനവാസമേഖലയ്‌ക്കു സമീപം കാട്ടാനകളെത്തി. കുട്ടമ്പുഴ വനാന്തരങ്ങളിൽനിന്ന് എത്തിയ 15- ആനകൾ കുട്ടമ്പുഴ ടൗണിനുസമീപം പുഴയിൽ കുളിച്ചശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. വാവേലിയിൽ റോഡരികിൽ നിന്ന മരത്തിന്റെ കൊമ്പ് ഒടിച്ചെടുത്ത് ഒറ്റയാൻ കാട്ടിലേക്ക് മടങ്ങി.
കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപപ്രദേശങ്ങളിലും രാത്രിയിൽ പെരിയാർ നീന്തിക്കടന്ന് മൂന്ന് ആനകൾ എത്തി. ജനവാസമേഖലയ്ക്കടുത്ത് ആനകൾ എത്തിയെങ്കിലും നാശനഷ്ടം ഉണ്ടാക്കാതിരുന്നത് നാട്ടുകാർക്ക് ആശ്വാസമായി. കാട്ടാന സാന്നിധ്യമുള്ള മേഖലകളിൽ ആർആർടിയുടെ നിരീക്ഷണം ശക്തമാക്കുമെന്ന് ആന്റണി ജോൺ എംഎൽഎ പറഞ്ഞു.









0 comments