കാട്ടാന സാന്നിധ്യം ; ചീക്കോട്–കൂവപ്പാറ മേഖലകളിൽ നിരീക്ഷണം ശക്തമാക്കും

കോതമംഗലം
കാട്ടാന സാന്നിധ്യമുള്ള ചീക്കോട്–-കൂവപ്പാറ മേഖലകളിൽ ആർആർടിയുടെ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം. കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപപ്രദേശങ്ങളിലും ബുധൻ രാത്രി പെരിയാർ നീന്തിക്കടന്ന് മൂന്ന് ആനകൾ എത്തി. ഇതേത്തുടർന്ന് കൂവപ്പാറ നഗറിലും സമീപമുള്ള മേഖലകളിലും ആർആർടിയുടെയും ആന വാച്ചർമാരുടെയും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചതായി ആന്റണി ജോൺ എംഎൽഎ പറഞ്ഞു.
രണ്ടുവർഷംമുമ്പും ചാരുപാറ മേഖലയിൽ പെരിയാർ നീന്തിക്കടന്ന് ആനകൾ എത്തിയിരുന്നു. വനംവകുപ്പിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ ആനകളെ തുരത്തി.
പിന്നീട് പ്രദേശത്ത് ആനയുടെ സാന്നിധ്യമുണ്ടായില്ല. വീണ്ടും കാട്ടാനകളെത്തിയ സാഹചര്യത്തിലാണ് അവയെ പെരിയാറിനപ്പുറത്തേക്ക് തുരത്തിവിടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ആനകളെത്തിയ പ്രദേശങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിച്ചു.









0 comments