ചികിത്സയിലായിരുന്ന കാട്ടുകൊമ്പൻ ചരിഞ്ഞു

കാലടി
അതിരപ്പിള്ളി വനമേഖലയിൽ ഇടത് പിൻകാലിന് പരിക്കേറ്റ് ചികിത്സയിലിരുന്ന കാട്ടാന ചരിഞ്ഞു. ചൊവ്വ രാവിലെയാണ് 12 വയസ്സുള്ള ആന ചരിഞ്ഞത്. കൊമ്പനാനയുടെ കാലിലുണ്ടായ മുറിവിലൂടെ ആണുബാധയേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ആദ്യ ചികിത്സ നൽകിയതുമുതൽ ദിവസവും വനംവകുപ്പ് ആനയെ നിരീക്ഷിച്ച് മരുന്ന് നൽകുന്നുണ്ടായിരുന്നു. പരിക്ക് ഭേദമായി തീറ്റ എടുത്തിരുന്നു. 17 മുതൽ അവശനായതോടെ ഡോക്ടർമാരുടെ സംഘം ആനയെ പരിശോധിച്ച് മരുന്ന് നൽകി. മലയാറ്റൂർ ഡിഫ്ഒ പി കാർത്തിക്, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ബിനോയ് സി ബാബു, ഡോ. മിനേഷ് ചാക്കോച്ചൻ, ഡോ. എഡിസൺ മാത്യു, റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇ ബി ലുധിഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി ജഡം അതിരപ്പിള്ളി വനമേഖലയിൽ സംസ്‌കരിച്ചു.








0 comments