വയോജനങ്ങൾക്ക് വാട്ടർ മെട്രോയിൽ ഉല്ലാസയാത്ര

വയോജനദിനത്തിൽ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വൈറ്റില യൂണിറ്റ് വയോജനങ്ങളുമായി കൊച്ചി വാട്ടർ മെട്രോയിൽ ഉല്ലാസയാത്ര നടത്തിയപ്പോൾ
വൈറ്റില
വയോജന ദിനത്തിൽ കനിവ് പാലിയേറ്റീവ് കെയർ വൈറ്റില യൂണിറ്റ് വയോജനങ്ങളുമായി കൊച്ചി വാട്ടർ മെട്രോയിൽ ഉല്ലാസയാത്ര നടത്തി.
പാട്ടും കവിതയും കഥപറച്ചിലുമായി വൈറ്റിലമുതൽ കാക്കനാടുവരെയായിരുന്നു യാത്ര. കൊച്ചി നഗരസഭ കൗൺസിലർ അഡ്വ. ദിപിൻ ദിലീപ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി കാക്കനാട് ചിറ്റേത്തുകര യൂണിറ്റ് ഭാരവാഹികൾ ചേർന്ന് വയോജനങ്ങളെ സ്വീകരിച്ചു.
കനിവ് പാലിയേറ്റീവ് പ്രവർത്തകരായ ഡോ. പി വി ജോസഫ്, പി ആർ സത്യൻ, എം ടി മഹേഷ്, ടൈറ്റസ് കൂടാരപ്പിള്ളി, കെ ആർ സീനമോൾ, ജീന, ഗീത ബേബി, പി ബി വത്സലൻ, മാർട്ടിൻ പയ്യപ്പിള്ളി എന്നിവർ യാത്രയ്‌ക്ക് നേതൃത്വം നൽകി.









0 comments