കൊച്ചി മാലിന്യമുക്ത നഗരം ; പ്രഖ്യാപനം ഇന്ന്

കൊച്ചി
കൊച്ചിയെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുന്നു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരത്തെ മാലിന്യമുക്ത നഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങ് വെള്ളി പകൽ മൂന്നിന് എറണാകുളം ടൗൺഹാളിൽ നടക്കും. വ്യവസായമന്ത്രി പി രാജീവ് പ്രഖ്യാപനം നടത്തും.
കൊച്ചി കോർപറേഷന്റെ മാലിന്യരംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികളെ ആദരിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് കോർപറേഷനായി നിർമിച്ച, ഗാർബേജ് ബോക്സും എളുപ്പത്തിൽ മാലിന്യം തട്ടാനുള്ള ടിപ്പിങ് മെക്കാനിസവും ഘടിപ്പിച്ച 10 ഇലക്ട്രിക് കാർട്ടുകൾ മന്ത്രി മേയർക്ക് കൈമാറും.









0 comments