വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
എതിർപ്പുകളെ അതിജീവിച്ച വികസനക്കുതിപ്പ്

മലയിടംതുരുത്ത് റോഡിൽ നിർമിച്ച വഴിയോരവിശ്രമകേന്ദ്രം
ഇ കെ ഇക്‌ബാൽ
Published on Oct 30, 2025, 02:22 AM | 1 min read
* * പെരുമ്പാവൂർ
പത്തുവർഷത്തെ യുഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് അധികാരത്തിൽ എത്തിയത്. ട്വന്റി 20യുമായി ചേർന്ന് വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചെങ്കിലും അതിനെ മറികടക്കാൻ എൽഡിഎഫ് ഭരണസമിതിക്ക് കഴിഞ്ഞു.
വെങ്ങോല, വാഴക്കുളം, കീഴ്മാട്, ചൂർണിക്കര, എടത്തല, കിഴക്കമ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത്. ഓരോ ഡിവിഷനിലും അടിസ്ഥാനവികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ഫണ്ടുകൾ ചെലവിട്ടു.
പ്രധാന നേട്ടങ്ങൾ
* മലയിടംതുരുത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ 50 ലക്ഷം രൂപ ചെലവിട്ട് രണ്ടാംനിലയുടെ നിർമാണവും 35 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക ലാബ് ഉപകരണങ്ങളും സ്ഥാപിച്ചു
* വെങ്ങോല കുടുംബാരോഗ്യകേന്ദ്രത്തിൽ 50 ലക്ഷം രൂപയുടെ അടിസ്ഥാനസൗകര്യവികസനം ഒരുക്കി
* 70 ലക്ഷം രൂപ ചെലവിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നവീകരിച്ചു, സോളാർ പാനൽ സ്ഥാപിച്ചു
* കിടപ്പുരോഗികൾക്ക് ഡയപ്പർ സംസ്കരണ ഇൻസിനറേറ്റർ സ്ഥാപിക്കുന്നതിന് 70 ലക്ഷം രൂപയുടെ സംയുക്തപദ്ധതി നടപ്പാക്കി
* കക്കൂസ്മാലിന്യ സംസ്കരണത്തിനായി സഞ്ചരിക്കുന്ന ട്രീറ്റ്മെന്റ് യൂണിറ്റ് പദ്ധതിക്ക് 80 ലക്ഷം രൂപയുടെ സംയുക്ത പദ്ധതി
* തരിശുനിലകൃഷിക്ക് ആറ് പഞ്ചായത്തുകളിലും ഒരുകോടി രൂപയുടെ പദ്ധതി
* ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ജോബ്സ്റ്റേഷൻ തുറന്നു
* വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേളകൾ സംഘടിപ്പിച്ചു
* ഭിന്നശേഷി വിദ്യാർഥികൾക്ക് 2.50 കോടി രൂപയുടെ സ്കോളർഷിപ് പദ്ധതി നടപ്പാക്കി
* പട്ടികജാതി–പട്ടികവർഗ സാംസ്കാരികകേന്ദ്രങ്ങൾ നവീകരിച്ചു
* തൊണ്ടിക്കുടി നെടുമല എസ്-സി നഗർ അടിസ്ഥാനവികസനത്തിനായി 62 ലക്ഷം രൂപയുടെ പദ്ധതി നടക്കുന്നു
* 41 ലക്ഷം രൂപ ചെലവിൽ ടേക് എ ബ്രേക് വഴിയോര വിശ്രമകേന്ദ്രം യാഥാർഥ്യമാക്കി
* 90 അങ്കണവാടികൾ സ്മാർട്ടായി









0 comments