സഹകരണ കടാശ്വാസ പദ്ധതി ധനസഹായം ; കോതമംഗലം മണ്ഡലത്തിൽ അനുവദിച്ചത് 8.92 കോടി

കോതമംഗലം
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കോതമംഗലം മണ്ഡലത്തിലെ വിവിധ സഹകരണ സംഘങ്ങളിൽനിന്ന് കടാശ്വാസ പദ്ധതിയിൽ 8.92 കോടി രൂപ അനുവദിച്ചതായി സഹകരണ മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. ബോർഡിൽ ലഭ്യമായ 980 അപേക്ഷകളിന്മേലാണ് ധനസഹായം അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. കടാശ്വാസ പദ്ധതി ആനുകൂല്യം വേഗത്തിലാക്കണമെന്ന ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിവിധ സഹകരണസംഘങ്ങൾ/ബാങ്കുകളിൽനിന്ന് വായ്പയെടുത്തശേഷം മരണപ്പെടുകയോ, മാരകരോഗം പിടിപ്പെടുകയോ ചെയ്യുന്ന അർഹരായ മുഴുവൻ വായ്പക്കാർക്കും കേരള സഹകരണ കടാശ്വാസ പദ്ധതിയിൽ ധനസഹായം അനുവദിച്ചുവരുന്നുണ്ട്. ന്യൂനതകൾ ഉണ്ടാകുന്നത് പരിഹരിക്കും. ധനസഹായ അപേക്ഷ സ്വീകരിക്കുന്നതുമുതൽ സഹായം അനുവദിക്കുന്നതുവരെയുള്ള നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനാക്കുന്നതിനുള്ള പുതിയ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.









0 comments