തൃക്കാക്കര അർബൻ ഫാർമേഴ്‌സ് കമ്പനിക്ക് തുടക്കമായി

തൃക്കാക്കര അർബൻ ഫാർമേഴ്‌സ് കമ്പനിയിൽനിന്നുള്ള ഉൽപ്പന്ന വിതരണം മന്ത്രി പി രാജീവ് കമ്പനി ചെയർമാൻ സി എൻ അപ്പുകുട്ടന് നൽകി ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
കേരള ബാങ്ക് തൃക്കാക്കര കേന്ദ്രീകരിച്ച് രൂപീകരിച്ച കർഷക ഉൽപ്പാദകസംഘം (എഫ്പിഒ) തൃക്കാക്കര അർബൻ ഫാർമേഴ്‌സ് കമ്പനി ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. കമ്പനി ചെയർമാൻ സി എൻ അപ്പുകുട്ടൻ അധ്യക്ഷനായി. കമ്പനി ഉൽപ്പന്നങ്ങൾ ചെയർമാന് നൽകി മന്ത്രി വിതരണോദ്ഘാടനം നടത്തി.
തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള കമ്പനി ലോഗോ പ്രകാശിപ്പിച്ചു. എ ജി ഉദയകുമാർ, കെ ടി എൽദോ, റാഷിദ് ഉള്ളമ്പള്ളി, എ എൻ സന്തോഷ്, എൻ വി മഹേഷ്, ടി എ സുഗതൻ, ഉദയൻ പൈനാക്കി, സി എ നിഷാദ് എന്നിവർ സംസാരിച്ചു.
ജില്ലയിൽ ആരംഭിച്ച നാലാമത്തെ കർഷക ഉൽപ്പാകസംഘമാണ് തൃക്കാക്കര അർബൻ ഫാർമേഴ്‌സ് കമ്പനി.









0 comments