കോൺഗ്രസ് ഭരണസമിതിയുടെ തട്ടിപ്പ് ; അങ്കമാലി അർബൻ സംഘത്തിനുമുന്നിൽ നിക്ഷേപകരുടെ പട്ടിണിസമരം

അങ്കമാലി
കോൺഗ്രസ് നിയന്ത്രണത്തിലായിരിക്കെ 122 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന അങ്കമാലി അർബൻ സഹകരണ സംഘത്തിനുമുന്നിൽ നിക്ഷേപസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പട്ടിണിസമരവും സർവകക്ഷി സംഗമവും നടത്തി. സംരക്ഷണ സമിതി കൺവീനർ പി എ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യോഹന്നാൻ വി കൂരൻ അധ്യക്ഷനായി.
റോജി എം ജോൺ എംഎൽഎ, ബെന്നി മൂഞ്ഞേലി, പി ജെ ജോയ്, ജെയ്സൺ പാനികുളങ്ങര, എം മുകേഷ് വാര്യർ, സെബി കിടണ്ടേൻ, മാത്യൂസ് കോലഞ്ചേരി, ചാർളി പോൾ, ഒ ജി കിഷോർ, വി എൻ സുഭാഷ്, ബൈജു മേനാച്ചേരി, ടി കെ ചെറിയാക്കു, ഡോണി പോൾ എന്നിവർ സംസാരിച്ചു.
സംഘത്തിൽനിന്ന് കോടികളുടെ വായ്പ എടുത്ത് കുടിശ്ശിക വരുത്തിയവരെ അറസ്റ്റ് ചെയ്യുക, വെട്ടിപ്പ് നടത്തിയവരുടെ പേരിൽ കേസെടുക്കുക, ഇക്കൂട്ടരെ പൊതു തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കാതിരിക്കുക, സംഘത്തിലുള്ള തുക അതാതുസമയങ്ങളിൽ നിക്ഷേപകർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. അങ്കമാലി പട്ടണത്തിൽ നിക്ഷേപകരുടെ പ്രതിഷേധപ്രകടനവുമുണ്ടായി.









0 comments