മാറമ്പിള്ളി സഹകരണ ബാങ്ക് നിയമനത്തിലും ക്രമക്കേട്

പെരുമ്പാവൂർ
യുഡിഎഫ് ഭരിക്കുന്ന മാറമ്പിള്ളി സഹകരണ ബാങ്കിൽ ഭരണസമിതി നടത്തിയ നിയമനങ്ങളിലും വിജിലൻസ് ക്രമക്കേട് കണ്ടെത്തി. അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർഥി മുടിക്കൽ മൂക്കടവീട്ടിൽ സുമാഹിയ റൈസൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
കേസിൽ ഒന്നാംപ്രതിയായ ബാങ്ക് സെക്രട്ടറി ടി കെ ഫാത്തിമയെ സസ്‌പെൻഡ് ചെയ്യാൻ വിജിലൻസ് സംസ്ഥാന സഹകരണവകുപ്പ് രജിസ്ടാർക്ക് നിർദേശം നൽകി. വിജിലൻസിന്റെ ശുപാർശ ജോയിന്റ് രജിസ്ട്രാർ ബാങ്കിനെ അറിയിച്ചെങ്കിലും സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടി ഭരണസമിതി സ്വീകരിച്ചിട്ടില്ല.
വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻവേണ്ടി സെക്രട്ടറിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന ഭരണസമിതി നീക്കത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ മാറമ്പിള്ളി മേഖലാ സെക്രട്ടറി ഹൈദർബാബു പറഞ്ഞു.









0 comments