മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു
യുസി കോളേജ്–-എടയാർ റോഡ് നവീകരണം തുടങ്ങി

കളമശേരി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ യുസി കോളേജ്–എടയാർ റോഡ് ബിഎം-ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിക്കുന്നു
ആലുവ
കളമശേരി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ യുസി കോളേജ്–-എടയാർ റോഡ് ബിഎം-ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന്റെ നിർമാണോദ്‌ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.
ആലുവ–പറവൂർ റോഡിലെ യുസി കോളേജ് ജങ്‌ഷനിൽനിന്ന് ആരംഭിച്ച് പാതാളം ഫെറിയിൽ അവസാനിക്കുന്ന റോഡിന് 5.6 കിലോമീറ്റർ നീളമുണ്ട്. എടയാർ വ്യവസായ മേഖലയിലേക്കുള്ള പ്രധാന റോഡാണിത്. കാന, കലുങ്ക് നിർമാണം ഉൾപ്പെടെ 3.85 കോടി രൂപ ചെലവിലാണ് നവീകരണം.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷയായി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ രാജലക്ഷ്മി, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി എം ശശി, പി എ അബൂബക്കർ, കെ എൻ രാജീവ് എന്നിവർ സംസാരിച്ചു.









0 comments