ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ് ; കെ എച്ച് ഉബൈദിന് സ്വർണം, വെള്ളി മെഡലുകൾ

നെടുമ്പാശേരി
ചെന്നൈയിൽ നടന്ന 23–-ാമത് ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനംചെയ്‌ത് ചെങ്ങമനാട് പറമ്പയം കല്ലറയ്‌ക്കൽ കെ എച്ച് ഉബൈദ് 5000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും, 10000 മീറ്ററിൽ വെള്ളി മെഡലും നേടി. ഇരട്ടമെഡലുകൾ കരസ്ഥമാക്കിയ ഉബൈദ് 2026ൽ കൊറിയയിൽ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനും യോഗ്യതനേടി. 2000 മുതൽ രാജ്യത്തിനകത്തും പുറത്തും ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുന്ന ഉബൈദ് 2016ൽ മലേഷ്യയിൽ നടന്ന അന്താരാഷ്‌ട്ര മാരത്തണിലാണ് ആദ്യസ്വർണം നേടിയത്. മലേഷ്യയിൽ 2017ൽ നടന്ന മത്സരങ്ങളിൽ ഇരട്ടസ്വർണവും നേടിയിട്ടുണ്ട്.
ആലുവ പെരിയാർ റണ്ണേഴ്സ് ക്ലബ്ബിലാണ് പരിശീലനം. ഏഷ്യൻ മീറ്റിൽ ഇന്ത്യ ഒന്നാംസ്ഥാനവും, ശ്രീലങ്കയും തായ്‌ലൻഡും രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.









0 comments