വെള്ളമില്ല, ശുചീകരണമില്ല

വഴിയോര വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു ​

taje a break

കൂത്താട്ടുകുളം ടേക്‌ എ ബ്രേക്കിനുമുന്നിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Sep 16, 2025, 02:11 AM | 1 min read

കൂത്താട്ടുകുളം

നഗരസഭ എംസി റോഡിൽ കലിക്കറ്റ് കവലയിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ (ടേക്‌ എ ബ്രേക്) പ്രവർത്തനം നിലച്ചു. മുൻ ഭരണസമിതി നിയമിച്ചിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ യുഡിഎഫ് ഭരണസമിതി ഒഴിവാക്കിയതോടെ ശുചീകരണം മുടങ്ങി.


ഒരാഴ്ചയായി ശുചിമുറികളിൽ വെള്ളം ഇല്ലാതെ ഉപയോഗിച്ചതിനാൽ ദുർഗന്ധംമൂലം ഇവിടേക്ക്‌ പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. പൈപ്പുകൾ, വാതിലുകൾ, ലൈറ്റുകൾ ഉൾപ്പെടെ തകർന്നനിലയിലാണ്. സമീപത്തുള്ള കടകളിൽവരെ ആളുകൾ കയറാതെവന്നതോടെ പരാതി ഉയർന്നു.



കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി 15 ലക്ഷം രൂപ മുടക്കി നിർമിച്ച പദ്ധതി മികച്ചരീതിയിൽ മുന്നോട്ടുപോയിരുന്നു. അട്ടിമറിയിലൂടെ അധികാരമേറ്റ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത പദ്ധതിയെ താറുമാറാക്കി. നിലവിൽ നോക്കിനടത്താനാളില്ലാത്ത സാഹചര്യമാണുള്ളത്.



ടേക് എ ബ്രേക്കിനുമുന്നിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. കൗൺസിലർ സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. അംബിക രാജേന്ദ്രൻ അധ്യക്ഷയായി. വിജയ ശിവൻ, ജിജി ഷാനവാസ്, സുമ വിശ്വംഭരൻ, പി ആർ ന്ധ്യ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home