സ്വര്‍ഗധ്വനി–-2025
മൂവാറ്റുപുഴ നിര്‍മലയ്ക്ക് കലാകിരീടം

മുവാറ്റുപുഴ നിർമല പബ്ലിക് സ്‌കൂളിന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ട്രോഫി സമ്മാനിക്കുന്നു
തൊടുപുഴ
സെന്‍ട്രല്‍ കേരള സഹോദയ കലോത്സവം ‘സ്വര്‍ഗധ്വനി–-2025’ -ല്‍ മൂവാറ്റുപുഴ നിര്‍മലയ്ക്ക് കലാകിരീടം. 938 പോയിന്റ് നേടിയാണ് മൂവാറ്റുപുഴ നിര്‍മല ജേതാക്കളായത്.
വാഴക്കുളം കാര്‍മല്‍ പബ്ലിക് സ്‌കൂള്‍(839) ഓവറോള്‍ റണ്ണേഴ്‌സ് അപ്പായി. ആതിഥേയരായ വിമല പബ്ലിക് സ്‌കൂൾ ( 703) പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി. വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂൾ (591), തൊടുപുഴ ഡിപോള്‍ പബ്ലിക് സ്‌കൂള്‍ (570 ) നാലും അഞ്ചും സ്ഥാനത്തെത്തി.
സമാപന സമ്മേളനം ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫാ. മാത്യു കരിയത്തറ അധ്യക്ഷനായി. തൊടുപുഴ ഡിവൈഎസ്‌പി പി കെ സാബു സംസാരിച്ചു.









0 comments