ബസുകൾ കുറവ്; തിരക്കിൽ കുരുങ്ങി വിദ്യാർഥികൾ

പെരുമ്പാവൂർ
എംസി റോഡിൽ പെരുമ്പാവൂർ– മൂവാറ്റുപുഴ കെഎസ്ആർടിസി റൂട്ടിൽ ബസുകളുടെ കുറവുമൂലം വിദ്യാർഥികളടക്കം യാത്രക്കാർ ബുദ്ധിമുട്ടിൽ.
സ്‌കൂൾ സമയമായ രാവിലെ 8.30 മുതൽ 9.30 വരെയാണ് കൂടുതൽ തിരക്ക്. തിങ്കൾ രാവിലെ ഒമ്പതിന് യാത്രി നിവാസിൽനിന്ന വിദ്യാർഥികൾക്ക് തിരക്കുമൂലം ബസിൽ കയറാനായില്ല. ട്രാഫിക് എസ്ഐ എത്തിയാണ് വിദ്യാർഥികളെ ബസിൽ കയറ്റിവിട്ടത്. രാവിലെയും വൈകിട്ടും വിദ്യാർഥികൾക്കായി കൂടുതൽ സർവീസ് നടത്താൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം, ആലുവ– - പെരുമ്പാവൂർ–മൂവാറ്റുപുഴ ബസ് 10 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തുന്നുണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. ബസുകൾ തകരാറിലായി സർവീസ് മുടങ്ങിയാലാണ് കൂടുതൽ തിരക്കുണ്ടാകുന്നതെന്നും അധികൃതർ പറഞ്ഞു.









0 comments