ക്ഷേമപെൻഷൻ വർധന ; എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദി

പെരുമ്പാവൂർ
പെൻഷൻ തുക വർധിപ്പിച്ചത് പട്ടിണികൂടാതെ ജീവിക്കാൻ സഹായിക്കുമെന്ന് കോടനാട് കുറിച്ചിലക്കോട് മയൂരപുരം കുറുപ്പം പറമ്പത്ത് വീട്ടിൽ തങ്കമ്മ രാമചന്ദ്രൻ (91) പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന തന്റെ ജീവിതച്ചെലവിന് അനുഗ്രഹമാണ് 2000 രൂപ. മക്കളെല്ലാം പല സ്ഥലത്താണ് താമസിക്കുന്നത്. നാടൻപാട്ടിലൂടെ അറിയപ്പെടുന്ന തങ്കമ്മ, മൂന്ന് സെന്റ് സ്ഥലത്തെ ചെറിയവീട്ടിലാണ് താമസം. പെൻഷൻമാത്രമാണ് വരുമാനം. പെൻഷൻ കൂട്ടിയെന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേട്ടപ്പോൾ എൽഡിഎഫ് സർക്കാരിന് എങ്ങനെ നന്ദി പറയണമെന്ന് അറിഞ്ഞുകൂടെന്നും പാവങ്ങളോട് കരുണകാണിക്കുന്ന സർക്കാരിന് എല്ലാ അനുഗ്രഹങ്ങളുണ്ടാകുമെന്നും തങ്കമ്മ പറഞ്ഞു.









0 comments