മന്ത്രി പി രാജീവിന്റെ ഭവനനിർമാണ പദ്ധതി
ഐഷാ ബീവിക്ക് തണലായി ‘സ്നേഹവീട്’

നടൻ ഇർഷാദും മന്ത്രി പി രാജീവും ചേർന്ന് ഐഷാ ബീവിക്ക് വീടിന്റെ താക്കോൽ കൈമാറുന്നു
ആലുവ
കളമശേരി മണ്ഡലത്തിൽ മന്ത്രി പി രാജീവ് നടപ്പാക്കുന്ന ഭവനനിർമാണ പദ്ധതിയിലെ 10–-ാമത്തെ സ്നേഹവീട് കൈമാറി.
കടുങ്ങല്ലൂർ പാറയ്‌ക്കൽ പുത്തൻപുര പരേതനായ യൂസഫിന്റെ ഭാര്യ ഐഷാ ബീവിക്കാണ് വീട് നിർമിച്ചത്. നടൻ ഇർഷാദും മന്ത്രി പി രാജീവുംചേർന്ന് താക്കോൽ കൈമാറി. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി കെ ഷാജഹാൻ, പി വി സുഗുണാനന്ദൻ, റമീന ജബ്ബാർ എന്നിവർ സംസാരിച്ചു.
കളമശേരി മണ്ഡലത്തിലെ നിർധനരായ 20 കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്നതിന് ആവിഷ്കരിച്ച പദ്ധതിയാണ് സ്നേഹവീട്. ഇതുവരെ 22 വീടുകളുടെ നിർമാണം ആരംഭിച്ചു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവുമുണ്ട്. എട്ടുലക്ഷം രൂപവീതം ചെലവഴിച്ചാണ് വീടുനിർമാണം. 500 ചതുരശ്രയടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുന്നത്.









0 comments