ശ്മശാനം നിർമാണത്തിലെ അഴിമതിയിൽ പ്രതിഷേധം

വൈപ്പിൻ
ശ്മശാനം നിർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും പൂട്ടിക്കിടക്കുന്ന ശ്മശാനം നിർമാണം പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടും സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നായരമ്പലം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം പി ശ്യാംകുമാർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ കെ ബാബു, ഏരിയ കമ്മിറ്റി അംഗം ഡോ. കെ കെ ജോഷി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ കെ ഉല്ലാസ്, എൻ കെ ബിന്ദു, ടി ജെ ഫ്രാങ്ക്‌ളിൻ, പഞ്ചായത്ത് അംഗം സി സി സിജി എന്നിവർ സംസാരിച്ചു.









0 comments