എസ് സതീഷ് അദ്വൈതാശ്രമം സന്ദർശിച്ചു

ആലുവ
ആലുവ അദ്വൈതാശ്രമവും നഗരസഭയും തമ്മിലുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് അദ്വൈതാശ്രമം സന്ദർശിച്ചു. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യയുമായി കൂടിക്കാഴ്ച നടത്തി.
ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി സലിം, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ്, ആലുവ ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ, ഇ എം സലിം, പി എം സഹീർ എന്നിവരും ഒപ്പമുണ്ടായി. ശ്രീനാരായണഗുരു ജയന്തി ആഘോഷത്തോടനുബന്ധിച്ച് അദ്വൈതാശ്രമം വളപ്പില്‍ സ്ഥാപിച്ച കൊടിയും ഫ്ലക്‌സും നഗരസഭ കണ്ടിൻജന്‍സി ജീവനക്കാര്‍ അനധികൃതമായി നീക്കം ചെയ്ത സംഭവത്തിൽ ആലുവ നഗരസഭയും അദ്വൈതാശ്രമവുമായി തര്‍ക്കം നിലനിൽക്കുകയാണ്. നഗരസഭാനടപടിക്കെതിരെ എസ്എൻഡിപിയും അദ്വൈതാശ്രമവും സിപിഐ എമ്മും പ്രതിഷേധിച്ചിരുന്നു.









0 comments