ഡോ. എസ് ഹരിഹരന്‍നായർക്ക് നാടിന്റെ വിട

ആലുവ
നൂറുകണക്കിന് ശിഷ്യരുടെ നാദാർച്ചനയോടെയും സംസ്ഥാന സർക്കാരിന്റെ ഗാർഡ് ഓഫ് ഓണർ ബഹുമതിയോടെയും സംഗീതജ്ഞൻ ഡോ. എസ് ഹരിഹരന്‍നായർക്ക് അന്ത്യാഞ്ജലി നൽകി.
വ്യാഴം രാത്രി അന്തരിച്ച കിഴക്കേ കടുങ്ങല്ലൂര്‍ ചക്കുപറമ്പില്‍
ഡോ. എസ് ഹരിഹരൻനായരുടെ സംസ്കാരം വെള്ളി വൈകിട്ട് 4.30ന് കിഴക്കേ കടുങ്ങല്ലൂരിലെ വിട്ടുവളപ്പിൽ നടന്നു. കളമശേരി എസ്ഐ സമദിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുംവേണ്ടി ആലുവ തഹസിൽദാർ ഡിക്സി ഫ്രാൻസിസ് പുഷ്പചക്രം സമർപ്പിച്ചു. മേയർ എം അനിൽകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി എം ശശി, സംഗീതനാടക അക്കാദമിക്കുവേണ്ടി എക്സിക്യൂട്ടീവ് അംഗം സഹീർ അലി, വ്യവസായമന്ത്രി പി രാജീവിനുവേണ്ടി ടി കെ ഷാജഹാൻ, ഗായിക മിൻമിനി, സാഹിത്യകാരി ഗ്രേസി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.









0 comments