കുന്നത്തുനാട്ടിലെ ആറ്‌ റോഡുകൾ 
നാടിന്‌ സമർപ്പിച്ചു

roads
വെബ് ഡെസ്ക്

Published on May 30, 2025, 04:16 AM | 1 min read


കോലഞ്ചേരി

കുന്നത്തുനാട് മണ്ഡലത്തിൽ ആധുനികനിലവാരത്തിൽ നവീകരിച്ച ആറ് റോഡുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു.


പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ എം അൻവർ അലി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ഗോപാൽ ഡിയോ, കെ കെ ഏലിയാസ്, ജോർജ് ഇടപ്പരത്തി, ടി എ ഇബ്രാഹിം, സി പി ഗോപാലകൃഷ്ണൻ, കെ കെ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. നെല്ലാട്–-കിഴക്കമ്പലം, ചൂണ്ടി–-രാമമംഗലം, മനയ്ക്കകടവ്–-മോറയക്കാല–-ബ്രഹ്മപുരം, പെരുമ്പാവൂർ–-ആലുവ, മുടിക്കൽ–-മൗലൂദ്പുര റോഡ്, പെരുമ്പാവൂർ –-പുത്തൻകുരിശ് എന്നിങ്ങനെ 32.65 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home