ചൂരമുടി–ആലാട്ടുചിറ റോഡ് നിർമാണം തുടങ്ങി

വേങ്ങൂർ പഞ്ചായത്തിലെ ചൂരമുടി -–ആലാട്ടുചിറ റോഡിന്റെ പുനർനിർമാണം പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ്പ സുധീഷ് ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുതുമന വാർഡിലെ ചൂരമുടി– ആലാട്ടുചിറ റോഡിന്റെ പുനർനിർമാണം തുടങ്ങി. 19 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിനു സാഗർ അധ്യക്ഷനായി. ശോഭന വിജയകുമാർ, എൽദോ കോട്ടപ്പുറം, കെ പി സന്തോഷ്, ജോയി കണ്ടത്തിൽ എന്നിവർ സംസാരിച്ചു.









0 comments