കടമക്കുടി–മുറിക്കൽ റോഡ് നിർമാണം തുടങ്ങി

കടമക്കുടി – മുറിക്കൽ റോഡ് നിർമാണോദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിര്‍വഹിക്കുന്നു
കടമക്കുടി
കടമക്കുടി–മുറിക്കൽ റോഡിന്റെ നിർമാണോദ്ഘാടനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
കൊച്ചി ജലമെട്രോയുടെ 3.05 കോടി രൂപ ഉപയോഗിച്ച് കടമക്കുടി ക്ഷേത്രംമുതൽ ജലമെട്രോ ടെര്‍മിനല്‍വരെയാണ് റോഡ് നിർമിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വിപിൻരാജ് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി എ ബെഞ്ചമിൻ, പഞ്ചായത്തംഗം പ്രബിൻ കോമളൻ, എം എ മുരളി എന്നിവർ സംസാരിച്ചു.









0 comments