ഗ്രാമീണ റോഡുകളുടെ നവീകരണം തുടങ്ങി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ- പൈമറ്റം റോഡിന്റെയും ആറാംവാർഡിലെ അമ്പിളിക്കവല -പരുത്തിമാലി റോഡിന്റെയും നവീകരണപ്രവൃത്തികൾ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുറോഡിന്റെയും നവീകരണത്തിനായി 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സഫിയ സലിം, എ എ രമണൻ, എം എം ബക്കർ, എം ഒ സലിം, വി എം അനിൽകുമാർ, എ പി മുഹമ്മദ്, സലിം കല്ലുങ്കൽ എന്നിവർ സംസാരിച്ചു.









0 comments