കോതമംഗലത്ത് 
2 റോഡുകൾക്ക്‌ 6.25 കോടി

new roads
വെബ് ഡെസ്ക്

Published on Nov 08, 2025, 02:31 AM | 1 min read


കോതമംഗലം

കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഊന്നുകൽ–തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളിപ്പടി– - ഇഞ്ചൂർ– -പിടവൂർ റോഡുകൾക്കാണിത്. കവളങ്ങാട് പഞ്ചായത്തിലെ തേങ്കോട് പ്രദേശത്തെ കൊച്ചി–മധുര ദേശീയപാതയുമായി ഊന്നുകല്ലിൽ ബന്ധിപ്പിക്കുന്ന റോഡാണിത്.


വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരിൽനിന്നാരംഭിച്ച് ഇഞ്ചൂർവഴി മാതിരപ്പിള്ളി പള്ളിപ്പടിയിൽ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് പിടവൂർ- ഇഞ്ചൂർ- മാതിരപ്പിള്ളി പള്ളിപ്പടി റോഡ്‌. വീതി വർധിപ്പിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാർ ചെയ്യും. കൽവർട്ടുകൾ, ഓടകൾ, റിഫ്ലക്ടർ, സൂചനാബോർഡുകൾ, സീബ്രാലൈൻ എന്നിവയുണ്ടാകും.


ഈ രണ്ടുറോഡുകളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണിപ്പോൾ സാധ്യമാകുന്നത്. തുടർനടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home