നാട്ടുകാര്‍ പ്രതിഷേധിച്ചു
നിർമാണം പൂർത്തിയാക്കാത്ത റോഡിന് ദാക്ഷായണി വേലായുധന്റെ പേരിട്ട് യുഡിഎഫ്

മുളവുകാട് പഞ്ചായത്തിൽ പൂർത്തിയാക്കാത്ത റോഡിന് ദാക്ഷായണി വേലായുധന്റെ പേര് നൽകി അപമാനിച്ചതിനെതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധയോഗം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മുളവുകാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കാത്ത പ്രധാന റോഡിന് ഭരണഘടന അസംബ്ലി അംഗമായിരുന്ന ദാക്ഷായണി വേലായുധന്റെ പേര് നൽകി യുഡിഎഫ് ഭരണസമിതി. മഹത് വ്യക്തിയെ അപമാനിച്ചതിനെതിരെ സിപിഐ എം മുളവുകാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നാട്ടുകാർ പ്രകടനവും പ്രതിഷേധച്ചങ്ങലയും സംഘടിപ്പിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ കബളിപ്പിക്കാൻ പൊട്ടിപ്പൊളിഞ്ഞ റോഡിന് യുഡിഎഫ് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി ദാക്ഷായണി വേലായുധന്റെ പേര് നൽകുകയായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു. സിപിഐ എം മുളവുകാട് പഞ്ചായത്ത് സെക്രട്ടറി കെ കെ ജയരാജ് അധ്യക്ഷനായി. മുളവുകാട് ലോക്കൽ സെക്രട്ടറി കെ ബി സുനിൽ സംസാരിച്ചു.









0 comments