റോഡ് നിർമാണത്തിലെ അപാകം പരിഹരിക്കണം

അങ്കമാലി
ചാലക്കുടി–-ഏഴാറ്റുമുഖം റോഡിൽ മുന്നൂർപ്പിള്ളി ഓട്ടോ സ്റ്റാൻഡ് ജങ്ഷനിലെ നിർമാണത്തിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. പഞ്ചായത്തംഗം ജോണി മൈപ്പാൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് നിർമാണം നിർത്തിവച്ചു.
നിലവിലുണ്ടായിരുന്ന വീതിപോലും കുറച്ച് അശാസ്ത്രീയമായി നിർമാണം നടത്തുന്നത് റോഡിനോട് ചേർന്നുള്ള ചില ഭൂ ഉടമകളെ സഹായിക്കാൻവേണ്ടിയാണെന്നാണ് ആക്ഷേപം. ചാലക്കുടി, അങ്കമാലി എംഎൽഎമാർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.









0 comments