നവകേരളസദസ്സിലെ നിവേദനം
ഓണംകുളം–ഊട്ടിമറ്റം റോഡ് യാഥാർഥ്യമാകും

പെരുമ്പാവൂര്‍
എൽദോസ് കുന്നപ്പിള്ളി എംഎൽഎ തിരിഞ്ഞുനോക്കാതെ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ വെങ്ങോല പഞ്ചായത്തിലെ -ഓണംകുളം- ഊട്ടിമറ്റം റോഡ് നവകേരളസദസ്സിലെ പരാതിയിലൂടെ യാഥാർഥ്യമായി. റോഡിന്റെ വികസത്തിന് ഏഴുകോടി രൂപ സർക്കാർ അനുവദിച്ചു. റോഡില്‍ ചെളിയും വെള്ളവും നിറഞ്ഞതിനാല്‍ ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വഴിമാറിയാണ് ഓടുന്നത്.
വലിയകുളം കവലയില്‍നിന്ന് പ്ലാവിന്‍ചുവടുവഴി അറയ്ക്കപ്പടി പിപി റോഡിലൂടെയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതുമൂലം ശാലേം ഹൈസ്‌കൂള്‍, വെങ്ങോല എംടിഎല്‍പി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോകേണ്ട സ്ഥിതിയിലാണ്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാത്തതിനെ തുടർന്നാണ് സിപിഐ എം, റസിഡന്റ്സ് അസോസിയേഷൻ എന്നിവ നവകേരളസദസ്സിൽ പരാതിനൽകിയത്. കഴിഞ്ഞമാസം എംഎൽഎ ഗ്രാമയാത്ര നടത്തിയെങ്കിലും ഓണംകുളം -ഊട്ടിമറ്റം റോഡ് കടന്നുപോകുന്ന ഭാഗങ്ങൾ ഒഴിവാക്കിയായിരുന്നു യാത്ര.









0 comments