കുടുങ്ങാശേരി–കടേക്കുരിശിങ്കൽ റോഡ് തകർന്നു

വൈപ്പിൻ
നായരമ്പലം കുടുങ്ങാശേരി–കടേക്കുരിശിങ്കൽ റോഡ് ടാറിങ്ങിനായി ജെസിബി ഉപയോഗിച്ച് കുഴിച്ച് മറിച്ചിട്ടിട്ട് നാലുമാസം പിന്നിടുന്നു. റോഡിന്റെ മധ്യത്തിൽ 120 മീറ്റർ നീളത്തിലാണ് കുഴിച്ചിട്ടുള്ളത്. ഈ ഭാഗം ഒഴികെയുള്ളിടത്ത് ടാർ ചെയ്‌തിട്ടും ഇവിടം കുഴിയായിത്തന്നെ കിടക്കുന്നു.
കാൽനടപോലും ബുദ്ധിമുട്ടാക്കുംവിധമാണ് റോഡ്. നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസിന്റെ വാർഡാണിത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത് വാർഡുകളിലുള്ളവർകൂടി ആശ്രയിക്കുന്ന റോഡാണിത്. റോഡ് ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments