പ്രൊഫ. എം കെ സാനുവിനെ അനുസ്മരിച്ചു

എളമക്കര യുവകലാതരംഗ് ഗ്രന്ഥശാല സംഘടിപ്പിച്ച പ്രൊഫ. എം കെ സാനു അനുസ്മരണം ഡോ. സുമി ജോയ് ഓലിയപ്പുറം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
എളമക്കര യുവകലാതരംഗ് ഗ്രന്ഥശാല പ്രൊഫ. എം കെ സാനുവിനെ അനുസ്മരിച്ചു.
മഹാരാജാസ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. സുമി ജോയ് ഓലിയപ്പുറം ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡന്റ് ഇ ആർ സന്തോഷ് അധ്യക്ഷനായി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, ഗ്രന്ഥശാല സെക്രട്ടറി നിരീഷ് ബാബു, ടി കെ സജീവൻ എന്നിവർ സംസാരിച്ചു.
ഗ്രന്ഥശാല പ്രവർത്തകർ ചേർത്ത ഗ്രന്ഥാലോകം മാസികയുടെ വരിസംഖ്യയും ലിസ്റ്റും ഡി ആർ രാജേഷ് ഏറ്റുവാങ്ങി.









0 comments