വായനപക്ഷാചരണം സമാപിച്ചു

ആലിൻചുവട് ജനകീയ വായനശാല സംഘടിപ്പിച്ച ഐ വി ദാസ് അനുസ്മരണം ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ എ ശ്യാം ഉദ്ഘാടനം ചെയ്യുന്നു
തൃപ്പൂണിത്തുറ
താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണം സമാപിച്ചു. കണയന്നൂർ ഗ്രാമീണ വായനശാലയിൽ കവി ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം ഗോവിന്ദൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ കെ ദാസ് ഐ വി ദാസ് അനുസ്മരണം നടത്തി.
സെക്രട്ടറി ഡി ആർ രാജേഷ്, സാജു ചോറ്റാനിക്കര, കെ എ ഷാജൻ എന്നിവർ സംസാരിച്ചു.
കോന്തുരുത്തി യൂത്ത് ലീഗ് പബ്ലിക് ലൈബ്രറി ഐ വി ദാസ് അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. കൊച്ചി നഗരസഭാ കൗൺസിലർ പി ആർ റെനീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ ജെ ഷിബു അധ്യക്ഷനായി. കെ ഡി പീറ്റർ, കെ ജെ ജോഷി, പി കെ ചിത്രൻ എന്നിവർ സംസാരിച്ചു.
ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല വായന പക്ഷാചരണ സമാപനത്തിന്റെ ഭാഗമായി ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ഷാജി ജോർജ് പ്രണത ഉദ്ഘടനം ചെയ്തു. റാഫേൽ ഇമ്മാനുവൽ, എസ് സുഗുണകുമാർ, എം വി സച്ചിദാനന്ദൻ, കെ കെ പത്മകുമാർ, ടി യു കൃഷ്ണകുമാർ, ബി കെ ഗോപി, എം ബി ലതിക എന്നിവർ സംസാരിച്ചു. എ ആര്‍ രതീശൻ രചനയും സംവിധാനവും നിർവഹിച്ച "മരണരാക്ഷസം' ഏകപാത്രനാടകം അവതരിപ്പിച്ചു.
ആലിൻചുവട് ജനകീയ വായനശാല ഐ വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റർ എ ശ്യാം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എ എൻ സന്തോഷ് അധ്യക്ഷനായി. സെക്രട്ടറി ടി എസ് ഹരി, എ എൻ രവീന്ദ്രദാസ്, പി എസ് ശിവരാമകൃഷ്ണൻ, പി ജനാർദനൻ എന്നിവർ സംസാരിച്ചു.
പേരണ്ടൂർ അക്ഷര പബ്ലിക് ലൈബ്രറിയിലെ വായനവാരാചരണത്തിന്റെ ഭാഗമായി എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി ജി പ്രസന്നകുമാർ അധ്യക്ഷനായി.
എസ്എസ്എൽസി–-പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഡോ. വി വാസുദേവൻസ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. പ്രിൻസിപ്പൽ ആർ പ്രശാന്ത്കുമാർ, ഹെഡ്മിസ്ട്രസ് ദുർഗ മേനോൻ, ആർ പ്രശാന്ത്, എൻ എം ഗോപി, കനു വാസുദേവ്, പി കെ ബാബു തുടങ്ങിയവർ സംസാരിച്ചു.









0 comments