‘കാവ്യാഞ്ജലി’യോടെ വായനപക്ഷാചരണത്തിന് സമാപനം

കൂത്താട്ടുകുളം
അമ്പതോളം കവികളുടെ കവിതകൾചൊല്ലി കുട്ടികൾ ഒരുക്കിയ ‘കാവ്യാഞ്ജലി’യോടെ ലൈബ്രറി കൗൺസിൽ വായനപക്ഷാചരണത്തിന് കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിൽ സമാപനമായി. ധനഞ്ജയ് ഹരിക്ക് കാവ്യശ്രീ പുരസ്കാരവും ആരണ്യ രാജേഷിന് മികച്ച പതിപ്പിനും പുരസ്കാരം നൽകി. കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ സഹകരണത്തോടെ ഐ വി ദാസ് അനുസ്‌മരണവും അനുമോദനവും നടത്തി. എംജി സർവകലാശാല സിൻഡിക്കറ്റ് അംഗം പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷനായി. കുട്ടികളുടെ കവിപരിചയ സമാഹാരങ്ങൾ വാർഡ് കൗൺസിലർ പി ആർ സന്ധ്യ പ്രകാശിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി എൻ പ്രഭകുമാർ സമ്മാനദാനം നിർവഹിച്ചു.
മൂവാറ്റുപുഴ
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ, മൂവാറ്റുപുഴ നഗരസഭ നേതൃസമിതിയുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ സമാപനം, ഐ വി ദാസ് അനുസ്മരണവും കിഴക്കേക്കര ഗവ. ഈസ്റ്റ് ഗവ. ഹൈസ്കൂളിൽ നടത്തി. സാഹിത്യകാരി ലേഖ കാക്കനാട് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷനായി. വാർഡ് കൗൺസിലർ മേരിക്കുട്ടി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. ഐ വി ദാസ് അനുസ്മരണപ്രഭാഷണം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സിന്ധു ഉല്ലാസ് നിർവഹിച്ചു.
കവളങ്ങാട്
പരീക്കണ്ണി വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനപക്ഷാചരണം സമാപിച്ചു. കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ പി മോഹൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് എ ടി പൗലോസ് അധ്യക്ഷനായി.









0 comments