വായനവസന്തം പദ്ധതി തുടങ്ങി

പെരുമ്പാവൂർ
വാഴക്കുളം കല്ലേലി നവതരംഗം വായനശാലയുടെ ആഭിമുഖ്യത്തിൽ പുസ്തകം വീടുകളിലെത്തിക്കുന്ന വായനവസന്തം പദ്ധതി ആരംഭിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും സംസ്ഥാന അധ്യാപിക അവാർഡ് നേടിയ എഴുത്തുകാരി തസ്മിൻ ഷിഹാബിനെയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ജി സജീവ് ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് സി എസ് അലിയാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം സിറാജ്, വിനിത ഷിജു, കെ എസ് അരവിന്ദാക്ഷൻ, പ്രൊഫ. പി എസ് ഷർമിള, എൻ ജെ ജിതേഷ് എന്നിവർ സംസാരിച്ചു.









0 comments