പുസ്‌തകങ്ങളോട് കൂട്ടുകൂടി കുട്ടികൾ വായനശാലയിൽ

അങ്കമാലി
പുസ്തകങ്ങളോട് കൂട്ടുകൂടാനായി വായനശാലയിലേക്കെത്തിയെ വിദ്യാർഥികൾ ബാലസാഹിത്യ കൃതികൾ വായിച്ച് വായനയനുഭവം പങ്കുവച്ചു. കിടങ്ങൂർ ഇൻഫന്റ് ജീസസ് എൽപി സ്‌കൂളിലെ വിദ്യാർഥികളാണ് തുറവൂർ പെരിങ്ങാംപറമ്പ് ഗ്രാമീണ വായനശാലയിൽ എത്തിയത്.
പ്രധാനാധ്യാപിക സീന വർഗീസ്, അധ്യാപകരായ ലിനിയ പൗലോസ്, അന പ്രകാശ്, നീതു പത്രോസ്, എലിസബത്ത് പോൾ, ജിസ്മി വർഗീസ് എന്നിവരുടെ കൂടെയാണ് കുട്ടികൾ എത്തിയത്.
വായനമത്സരം, കലാപരിപാടികൾ, ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്, ഫ്ലാഷ് മോബ് എന്നിവ ഉണ്ടായിരുന്നു. ഗ്രന്ഥശാല പ്രവർത്തകരായ കെ കെ സുരേഷ്, എ വി ദേവരാജൻ, നിതീഷ് ഷൺമുഖൻ, എൻ എൻ വാസു, ദീപു രാഘവൻ, എ എസ് ഉണ്ണി എന്നിവർ പങ്കെടുത്തു.









0 comments