അജൈവമാലിന്യം സംസ്കരിക്കാൻ കരുമാല്ലൂരിൽ ആർഡിഎഫ് പ്ലാന്റ്

കരുമാല്ലൂരിൽ ആർഡിഎഫ് പ്ലാന്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കരുമാല്ലൂർ
ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യം ഇനി സിമന്റും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കുന്ന ഇന്ധനമായി മാറും. ക്ലീൻ കേരള കമ്പനിയും ടിഫോട്ട് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് തുടങ്ങിയ ജില്ലയിലെ ആദ്യ ആർഡിഎഫ് പ്ലാന്റ് കരുമാല്ലൂരിൽ പ്രവർത്തനം തുടങ്ങി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇത്തരം പ്ലാന്റ് സ്ഥാപിക്കുന്നുണ്ട്. ദിവസം 200 ടൺ അജൈവമാലിന്യം ഇവിടെ സംസ്കരിക്കാനാകും. പ്ലാന്റിൽ പൊടിച്ചുവരുന്ന മാലിന്യം സിമന്റ് ഫാക്ടറിയിൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയും.
തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ എസ് ശ്യാമലക്ഷ്മി, നവകേരളം ജില്ല കോ–ഓർഡിനേറ്റർ എസ് രഞ്ജിനി, കുടുംബശ്രീ ജില്ല കോ–ഓർഡിനേറ്റർ ടി എം റെജീന, ശുചിത്വമിഷൻ ജില്ല കോ–ഓർഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ, സികെസിഎൽ ജില്ലാ മാനേജർ സുബിൻ ബേബി, നോഡൽ ഓഫീസർ ജി രമ്യ സുധി, പഞ്ചായത്ത് അംഗം ബീന ബാബു എന്നിവർ സംസാരിച്ചു.









0 comments