കുന്നത്തുനാട് മണ്ഡലത്തിൽ 2864 പേർക്കുകൂടി മുൻഗണനാ റേഷൻകാർഡ്

കോലഞ്ചേരി
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തിൽ പുതുതായി 2864 പേർക്ക് മുൻഗണന റേഷൻകാർഡുകളും 164 പേർക്ക് എഎവൈ റേഷൻകാർഡുകളും വിതരണം ചെയ്തതായി മന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. പി വി ശ്രീനിജിൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അനർഹരായ 1085 പേരെ മുൻഗണനാ കാർഡുകളിൽനിന്നും 198 പേരെ എഎവൈ കാർഡുകളിൽനിന്നും ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.
അർഹരായ മുഴുവൻ അപേക്ഷകർക്കും മുൻഗണനാ കാർഡുകൾ വേഗത്തിൽ ലഭ്യമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. മണ്ഡലത്തിൽനിന്ന് മുൻഗണനാ കാർഡുകൾക്കായി 3527 അപേക്ഷകളിൽ 2864ഉം എഎവൈ കാർഡുകൾക്കായി ലഭിച്ച 183 അപേക്ഷകളിൽ 164 ഉം അനുവദിച്ചു.
മുൻഗണനാ കാർഡുകൾക്കുള്ള അപേക്ഷകൾ ഓൺലൈനായിട്ടും എഎവൈ കാർഡുകൾക്കായുള്ള അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നു. അർഹരായ എല്ലാ കാർഡുകളും മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതര രോഗങ്ങൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി കാർഡ് തരംമാറ്റുന്നതിന് ലഭിക്കുന്ന അപേക്ഷകൾ അതത് മാസംതന്നെ തീർപ്പാക്കി വരുന്നുണ്ട്. എഎവൈ കാർഡുകളുടെ എണ്ണം കേന്ദ്രസർക്കാർ പരിമിതപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഈ വിഭാഗത്തിൽ ഒഴിവുണ്ടാകുന്നമുറയ്ക്ക് കാർഡുകൾ തരംമാറ്റി നൽകുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു









0 comments