ക്വാണ്ടം ഫിസിക്സ് നൂറാംവാർഷികം ; കുസാറ്റിൽ 'ഗോളലോകം' ലാബ് തുറന്നു

കളമശേരി
ക്വാണ്ടം ഫിസിക്സ് നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുസാറ്റ് ശാസ്ത്രസമൂഹ കേന്ദ്രത്തിലൊരുക്കിയ ഗോളലോകം (സ്ഫിയർവേഴ്സ്), ശാസ്ത്രലോകത്തിന്റെ അത്ഭുതങ്ങൾ കാണാനും പഠിക്കാനമൊരുക്കിയ വെർച്വൽ ലാബ് എന്നിവ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്‌തു. വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അധ്യക്ഷനായി.
ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, അക്ഷാംശ-രേഖാംശങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, അന്തരീക്ഷ ഘടന, പാരിസ്ഥിതിക മാറ്റങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങൾ ഗോളലോകം ലാബിൽ പഠിക്കാൻ കഴിയും. ഇതോടെ ആഗോള നിലവാരത്തിലുള്ള ഒരു ശാസ്ത്രപ്രദർശന സംവിധാനമാണ് കുസാറ്റിന് സ്വന്തമായത്. വിദ്യാർഥികളിലും പൊതുജനങ്ങളിലും ശാസ്ത്രബോധവും ജിജ്ഞാസയും വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫെഡറൽ ബാങ്കിന്റെ പെതുനന്മ പദ്ധതിയിൽനിന്നുള്ള സാമ്പത്തിക സഹായവും ക്യൂരിഫൈ സയൻസ് സെന്ററിന്റെ സാങ്കേതിക പിന്തുണയും പ്രയോജനപ്പെടുത്തിയാണ് സ്ഫിയർവേഴ്സ് വികസിപ്പിച്ചത്. സെന്ററിലെ ഏകദിന ശാസ്ത്രസമ്പർക്ക പരിപാടി, അവധിക്കാല ക്യാമ്പ് എന്നിവയിൽ പങ്കെടുക്കുന്ന കുട്ടികൾക്കാണ് ഇത് കാണാനുള്ള അവസരം. ഡോ. പി ഷൈജു, സി എം ശശിധരൻ, ബിനു തോമസ്, ഡോ. കെ എൻ മധുസൂദനൻ, ഡോ. എം കെ ജയരാജ്, ഡോ. എ യു അരുൺ എന്നിവർ സംസാരിച്ചു.









0 comments