പലസ്തീൻ ജനതയ്‌ക്കായി കലാവിഷ്കാരം

കൊച്ചി
ദുരിതത്തിൽ മുങ്ങുന്ന പലസ്തീൻജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രയേലിന്റെ വംശീയയുദ്ധത്തിൽ പ്രതിഷേധിച്ചും ഇരുനൂറിലധികം കലാപ്രവർത്തകർ കലാവിഷ്കാരം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി എറണാകുളം മറൈൻഡ്രൈവിലാണ് പരിപാടി സംഘടിപ്പിച്ചത്.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ പ്രതീകാത്മകമായി കൈയിലേന്തിയ അമ്മമാരും പട്ടിണിയിൽ നരകിക്കുന്നവരുടെ അടയാളമായി പാത്രങ്ങൾ കൈയിലെടുത്ത് യാചിക്കുന്നവരും പലസ്തീന്റെ ദുരവസ്ഥ ആവിഷ്കരിച്ചു. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ ജി പൗലോസ് അധ്യക്ഷനായി. സംഘം ജില്ലാ സെക്രട്ടറി ജോഷി ഡോൺ ബോസ്കോ, ജോൺ ഫെർണാണ്ടസ്, സേവ്യർ പുൽപ്പാട്ട്, രവിത ഹരിദാസ്, സി ബി വേണുഗോപാൽ, വി കെ പ്രസാദ്, പ്രേമ രാജേന്ദ്രൻ, കുമാർ കെ മുടവൂർ, രാജേന്ദ്രൻ തൃപ്പൂണിത്തുറ തുടങ്ങിയവർ സംസാരിച്ചു. കവിതാലാപനവും നടന്നു.









0 comments