ക്ഷേമപദ്ധതികൾ ഉദ്ഘാടനം ചെയ്തു

കോതമംഗലം
മാമലക്കണ്ടം ഗവ. ഹൈസ്കൂളിൽ ജീവിത നൈപുണ്യ നിയമ ബോധവൽക്കരണ പരിശീലന പരിപാടിയും വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ‘ഹൃദയവാതിൽ തുറക്കുമ്പോൾ’ പരിശീലന പദ്ധതിയും ‘എന്റെ മാമലക്കണ്ടം തുടർപദ്ധതി’യും ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സി എസ് സുധ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെന്പർ സെക്രട്ടറി അനിൽ കെ ഭാസ്‌കർ അധ്യക്ഷനായി.
സ്കൂളുകൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആർ രജിത നിർവഹിച്ചു. കലക്ടർ ജി പ്രിയങ്ക, ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേട്ട് ജി പത്മകുമാർ, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, സൽമ പരീത്, കെ കെ ദാനി, കെ കെ ഗോപി, ശ്രീജ ബിജു, കെ എസ് സിനി, കെ ജി മനോജ് തുടങ്ങിയവർ സംസാരിച്ചു.
സമാപന സമ്മേളനവും വിദ്യാർഥികൾക്കുള്ള ഭക്ഷ്യ, പോഷകാഹാര കിറ്റുകളുടെ വിതരണവും ജസ്റ്റിസ് സി പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേട്ട് ജി പത്മകുമാർ അധ്യക്ഷനായി. ജുവനൈൽ ജസ്റ്റിസ് ബോർഡ്, സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി, വനിതാ ശിശുവികസനവകുപ്പ്, കാവൽ പദ്ധതി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.









0 comments