അധികാരത്തിന് വടംവലി, അഴിമതിയിൽ ഐക്യം : തകർന്ന് പൂതൃക്ക

കുറിഞ്ഞിയിലെ വയോജനങ്ങൾക്കായുള്ള റിക്രിയേഷൻ സെന്റർ കാട് കയറി ഉപയോഗശൂന്യമായ നിലയിൽ
എൻ കെ ജിബി
Published on Oct 07, 2025, 02:45 AM | 1 min read
കോലഞ്ചേരി
കോൺഗ്രസിലെ അധികാര വടവലിയിലും അഴിമതിയിലും പൂതൃക്ക പഞ്ചായത്തിന് നഷ്ടമായത് അഞ്ചു വര്‍ഷങ്ങള്‍. യുഡിഎഫ് ഭരണസമിതി അംഗങ്ങള്‍ ഗ്രൂപ്പ് വൈര്യത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വികസനം കടലാസില്‍ മാത്രമായി. പ്രസിഡന്റും അംഗങ്ങളും ബിനാമി പേരില്‍ പഞ്ചായത്തിലെ കരാര്‍ ജോലികളും ലൈഫ് വീടുകളുടെ നിര്‍മാണവും ഏറ്റെടുത്തു. കേണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായതോടെ ഭരണംതീരാന്‍ മാസങ്ങള്‍മാത്രം ബാക്കിയിരിക്കെ പ്രസിഡന്റിനെ മാറ്റുന്നതിലെത്തി. വൈസ് പ്രസിഡന്റ് രാജിവയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷേമകാര്യ അധ്യക്ഷ രാജിവച്ചു.
അധികാരത്തര്‍ക്കങ്ങള്‍ക്കിടയില്‍ നിർബാധം നടന്നത് അഴിമതി മാത്രം. സഞ്ചാരയോഗ്യമല്ലാത്ത റോഡുകളും വെളിച്ചം നഷ്ടമായ വഴിവിളക്കുകളും തരിശായ പാടശേഖരങ്ങളും കുടിവെള്ളം കിട്ടാക്കനിയായ പ്രദേശങ്ങളുമാണ് യുഡിഎഫ് ഭരണത്തിന്റെ ബാക്കിപത്രം.
ലൈഫിൽ 143 വീടുകള്‍ നല്‍കേണ്ടിടത്ത് നൽകിയത് 32 എണ്ണം മാത്രം
ഭൂരഹിതര്‍ക്ക് ഒരുതുണ്ട് ഭൂമിപോലും കണ്ടെത്തി നല്‍കാനായില്ല
വയോജനങ്ങൾക്കായുള്ള കുറിഞ്ഞിയിലെ റിക്രിയേഷന്‍ സെന്റർ കാടുപിടിച്ചു
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം അവതാളത്തിൽ
കോലഞ്ചേരി സ്വകാര്യ ബസ്‌സ്റ്റാൻഡ് മാലിന്യകേന്ദ്രമായി
വടയമ്പാടി പൊതുശ്മശാനം നവീകരണം വഴിമുട്ടി
നിരപ്പാമല, കിങ്ങിണിമറ്റം, കല്ലുംകൂടം, കോലപ്പിള്ളിമോളം, പണ്ടാരമുകള്‍ നഗർ എന്നിവിടങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷം
അറുപതോളം കുടുംബങ്ങളുടെ ആശ്രയമായിരുന്ന കണിയാട്ടുകുടി കുടിവെള്ളപദ്ധതി നിലച്ചു.
പരിയാരം–-അമ്പലപ്പടി, കിങ്ങിണിമറ്റം സൺഡേ സ്‌കൂള്‍– -പുതുപ്പനം, കോലാപ്പിള്ളി -–പരിയാരം ക്ഷേത്രം റോഡ്, മനക്കത്താഴം-–വള്ളിക്കാട്ടുപടി, സെന്റ് ജോര്‍ജ് കുരിശുപള്ളി കിങ്ങിണിമറ്റം–- മനക്കത്താഴം തുടങ്ങിയ റോഡുകളെല്ലാം തകര്‍ന്നു
തോടുകൾ കെട്ടി സംരക്ഷിക്കാത്തതും മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചതും പാടശേഖരങ്ങളിൽ കൃഷിയെ ബാധിച്ചു









0 comments