സ്‌കൂളുകളിൽ പ്ലസ്‌വൺ പ്രവേശനോത്സവം

കൊച്ചി
പ്ലസ്‌വൺ പ്രവേശനോത്സവം ‘വരവേൽപ് 2025’ ജില്ലാതല ഉദ്‌ഘാടനം എറണാകുളം സെന്റ് മേരീസ് എച്ച്‌എസ്‌എസിൽ നടന്നു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്ത് ഉദ്‌ഘാടനം ചെയ്‌തു. ഡോ. സി വിമൽ ജോസ് അധ്യക്ഷയായി. ശങ്കരനാരായണൻ, പി എം സജില റാണി, സിസ്‌റ്റർ തെരേസ് മരിയ തുടങ്ങിയവർ സംസാരിച്ചൂ.
എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ അശ്വതി ജിജി ഉദ്ഘാടനം ചെയ്തു. 12–-ാം ക്ലാസിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കെ എ ജൈത്രയ്‌ക്കും ഉന്നതവിജയം നേടിയ മറ്റ് വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ കൈമാറി. പിടിഎ പ്രസിഡന്റ് പ്രൊഫ. സുമി ജോയി ഓലിയപ്പുറം അധ്യക്ഷയായി. സ്കൂൾ പ്രിൻസിപ്പൽ മിനി റാം, ഡോറൽ നിസാം, ഹൈസ്കൂൾ ഹെഡ്‌മിസ്‌ട്രസ് വി ഒ ആനിമ്മ, ഷിബു പി ചാക്കോ, ആന്റണി ജോസഫ്, ഷംല അൻവർ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്‌കൂളുകളിൽ പ്ലസ്‌വൺ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും.









0 comments