പിറവത്തിന് ഉത്സവമായി അത്തച്ചമയം

പിറവം
പിറവം നഗരത്തിന് ഉത്സവച്ഛായ പകർന്ന് അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര. പ്രച്ഛന്നവേഷം, നന്ദികേശൻ, മയിൽനൃത്തം, അരയന്നം, ഡോൾഫിൻ, തെയ്യം, കരകാട്ടം, ചെണ്ടമേളം, പമ്പമേളം, പാണ്ടിമേളം, കാളിനൃത്തം, കാവടി, ഓണപ്പൊട്ടൻ, ദേവനൃത്തം, തിറകളി, പുലികളി, പടയണി, ഓച്ചിറക്കാള, പഞ്ചവാദ്യം, ശിങ്കാരിമേളം തുടങ്ങിയവ ഘോഷയാത്രയ്‌ക്ക് മാറ്റുകൂട്ടി.
എൻസിസി യൂണിറ്റുകൾ, 27 ഡിവിഷനിലെ കുടുംബശ്രീ സിഡിഎസ്, ആശാപ്രവർത്തകർ ഹരിതകർമസേന, നഗരസഭാ ജീവനക്കാർ, പിറവം ഗവ. ആയുർവേദ ആശുപത്രി ജീവനക്കാര്‍ എന്നിവർ പങ്കെടുത്തു. നാട്യകലാക്ഷേത്രയുടെ നൃത്തവും ഉണ്ടായി.
സമ്മേളനം നഗരസഭാ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. മുൻ എംഎൽഎ എം ജെ ജേക്കബ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പി ബി രതീഷ്, ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, ഡോ. അജേഷ് മനോഹർ എന്നിവർ സംസാരിച്ചു. സെപ്തംബര്‍ ഒന്നിനും രണ്ടിനും പോസ്റ്റ് ഓഫീസ് കവലയിൽ പിറവം ഭക്ഷ്യമേള നടക്കും. ഒന്നിന് വൈകിട്ട് അഞ്ചുമുതല്‍ തിരുവാതിര, കൈകൊട്ടിക്കളി, 7.30ന് നിറനിലാവ് നാട്ടുക്കൂട്ടം ബാന്‍ഡിന്റെ നാടന്‍പാട്ട് എന്നിവ നടക്കും. രണ്ടിന് പകൽ മൂന്നിന് വടംവലി, അഞ്ചിന് തീറ്റമത്സരം, പിറവം ഫ്യൂഷന്‍ മ്യൂസിക് ഫ്യൂഷന്‍സന്ധ്യ എന്നിവയും മൂന്നിന് നഗരസഭാ ഹാളില്‍ പൂക്കളമത്സരവും നടക്കും.









0 comments