പെരിയാർ പുഴയോരം ഇടിയുന്നു

periyar river
വെബ് ഡെസ്ക്

Published on Aug 01, 2025, 02:26 AM | 1 min read


കാലടി

കനത്ത മഴയെ തുടർന്ന്‌ ശ്രീമൂലനഗരത്തെ പെരിയാർ പുഴയോരം പുഴയിലേക്ക് ഇടിഞ്ഞുതാഴുന്നു. മാനാത്ത് അബ്ദുൾ ഖാദറുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇടിഞ്ഞത്. ശ്രീഭൂതപുരം ജലസേചനപദ്ധതി പ്രവർത്തിക്കുന്നതിന്റെ സമീപത്തുള്ള 77 സെന്റ് കൃഷിഭൂമിയാണ് ഇത്. പുഴയിൽ ശക്തിയായ ഒഴുക്കും വളവുതിരിവുകളുമുള്ളതാണ് ഈ ഭാഗം. കുലച്ച ഏത്തവാഴകളും കവുങ്ങിൻതൈകളും മണ്ണിടിച്ചിലിൽ പുഴയിലേക്ക് പതിച്ചു.


വർഷങ്ങളായി ഇവിടെ തീരമിടിച്ചിൽ രൂക്ഷമാണ്. ചെട്ടിക്കുടി കടവുമുതൽ കിഴക്കോട്ട് ഏകദേശം 150 മീറ്റർ ദൂരം അഞ്ചുവർഷംമുമ്പ് കരിങ്കല്ലുകൊണ്ട് ഇൻലാൻഡ് നാവിഗേഷൻവകുപ്പ് സംരക്ഷണഭിത്തി നിർമിച്ചു. ഇവിടെനിന്നുള്ള ഭാഗമാണ് അപകടാവസ്ഥയിലുള്ളത്. പ്രശ്‌നമുയർത്തി നവകേരളസദസ്സിൽ മുഖ്യമന്ത്രിക്കുമുമ്പാകെ നിവേദനം നൽകിയിരുന്നു. തുടർനടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റുണ്ടാക്കി ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തു. അടിയന്തരനടപടി വേണമെന്ന് പരിഷത്ത് അങ്കമാലി മേഖലാ വികസനസമിതി കൺവീനർ കബീർ മേത്തർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home