വേങ്ങൂരിൽ കർഷകർക്ക് ഭീഷണിയായി മയിലുകളും

മുടക്കുഴ അകനാട് സെന്റ് മേരീസ് പള്ളി കനാലിനുസമീപം പൈനാപ്പിൾ തോട്ടത്തിലേക്ക് പറന്നുപോകുന്ന മയിൽ
പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിൽ കർഷകർക്ക് ഭീഷണിയായി മയിലുകളും പെരുകുന്നു. മേയ്ക്കപ്പാല, അരുവാപ്പാറ, പാണിയേലി, പാണംകുഴി ഭാഗങ്ങളിൽ മയിലുകൾ കൃഷി നശിപ്പിക്കുന്നത് പതിവാകുകയാണ്.
മുടക്കുഴ പഞ്ചായത്തിലെ കാടുപിടിച്ച പ്രദേശങ്ങളിൽ മയിലുകളെ ധാരാളമായി കണ്ടുതുടങ്ങി. ഇതുമൂലം മേയ്ക്കപ്പാലയിൽ പയർകൃഷി കർഷകർ ഉപേക്ഷിച്ചനിലയിലാണ്. ബുധനാഴ്ച മുടക്കുഴ അകനാട് സെന്റ് മേരീസ് പള്ളി കനാലിനുസമീപം പൈനാപ്പിൾതോട്ടത്തിലേക്ക് പറന്നുപോകുന്ന മയിലിന്റെ ചിത്രം നാട്ടുകാർ പകർത്തിയിരുന്നു.









0 comments